പത്തനംതിട്ട:ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തില്‍ നാലു വൈദികര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി), കറുകച്ചാല്‍ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, തുമ്പമണ്‍ ഭദ്രാസനത്തിലെ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്സണ് വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഫാ. ജോബ് മാത്യുവാണ് ഒന്നാം പ്രതി. തിരുവല്ല സ്വദേശിയായ യുവാവാണ് അഞ്ചുവൈദികര്‍ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിനല്‍കിയത്. എന്നാല്‍, …