അടൂര്‍ : ബസില്‍ വില്‍പ്പനയ്ക്കായി കടത്തികൊണ്ടുവന്ന രണ്ടുകിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. തിരുനെല്‍വേലി കടയനല്ലൂര്‍ ചൊക്കംപെട്ടി പുന്നയാപുരം പിള്ളയാര്‍കോവില്‍ സ്ട്രീറ്റില്‍ ഡോര്‍ 89/ 5 ല്‍ മുത്തു എന്നു വിളക്കിുന്ന പലവേശം ( 32) ആണ് അടൂര്‍ പൊലീസ് പിടിയിലായത്. ശനിയാഴ്ച രാത്രി 8.30 ഓടെ അടൂര്‍ കെ. എസ്. ആര്‍. ടി. സി ഡിപ്പോയില്‍ ബസിറങ്ങി പിന്‍ഭാഗത്തെ ആളൊഴിഞ്ഞ റോഡിലൂടെ നടന്നുവരുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉണങ്ങിയ കഞ്ചാവ് ചതുരാകൃതിയില്‍ പ്ലാസ്റ്റിക്ക് കവറില്‍ വച്ച് പ്ലാസ്റ്റിക്ക് വള്ളി കൊണ്ട് ചുറ്റി കെട്ടി ഗന്ധം പുറത്തുവരാതിരിക്കാന്‍ മാസ്‌കിംഗ് ടേപ്പ് കൊണ്ട് പൊതിഞ്ഞാണ് സാധാരണ യാത്രക്കാരനെപ്പോലെ സഞ്ചിയുമായി ബസ് ഇറങ്ങിയത്. പത്തനംതിട്ട, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ 2 വര്‍ഷമായി ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ആളാണ് പലവേശമെന്ന് പൊലീസ് പറഞ്ഞു. ഒരു കിലോയ്ക്ക് 10,000 രൂപ നിരക്കിലാണ് കച്ചവടംനടത്തി വരുന്നത്. ഇതാദ്യമാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. പ്രതി ഉപയോഗിച്ചുവന്ന മൊബൈല്‍ ഫോണും, കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്. അടൂരിലെ ഇടപാടുകാര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് മൊബൈല്‍ ഫോണിലെ നമ്പര്‍ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടുര്‍ ഡി. വൈ. എസ്. പി ആര്‍. ജോസിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.സന്തോഷ് കുമാര്‍ സബ് ഇന്‍സ്‌പെക്ടര്‍ ബി രമേശന്‍ , സിവില്‍ പോലിസ് ഓഫീസര്‍ ഷൈജ .സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ് കുമാര്‍, വിനോദ്, ഷാഡോ ടീമിലെ എ. എസ്. ഐമാരായ അജി സാമുവല്‍ , രാധാകൃഷ്ണന്‍, എന്നിവരടങ്ങിയസംഘമാണ് പ്രതിയെ പിടികൂടിയത് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.