തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മര്‍ദ്ദനമേറ്റ അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനും അമ്മ ഷീനയുമാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എയ്ക്ക് വേണ്ടി പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തപ്പോള്‍ ഗണേഷ് കുമാറിനെതിരെ നിസാര കുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നാണ് ആരോപണം. അനന്തകൃഷ്ണന്‍ ആദ്യം പരാതി നല്‍കിയിട്ടും കേസെടുത്തപ്പോള്‍ പരാതി കൊടുത്തത് ഗണേഷ് കുമാറായി. മാരകായുധം കൊണ്ടു ദേഹോപദ്രവമേല്‍പ്പിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അനന്തകൃഷ്ണനും ഷീനയ്ക്കുമെതിരെയുള്ളത്.