അടൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ അറസ്റ്റില്‍. കഴിഞ്ഞ 20ന് പന്തളത്തു വച്ചു നടന്ന വാഹന അപകടത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തളം മങ്ങാരം രാജ് ഭവനില്‍ രാജ് കുമാറിന് (22) ശസ്ത്രക്രീയയ്ക്കായി നാലായിരം രൂപ ചോദിക്കുകയും വീട്ടുകാര്‍ രണ്ടായിരം രൂപ നല്‍കാമെന്ന് പറഞ്ഞു തുടര്‍ന്ന് ഡോക്ടര്‍ ജീവ് ജസ്റ്റിസ് നാലായിരം രൂപയ്ക്ക് വാശിപടിച്ചു ശസ്ത്രക്രീയയ്ക്കുശേഷം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത രോഗിയെ തിരിഞ്ഞു നോക്കിയില്ല എന്നാണ് പരാതി. തുടര്‍ന്ന് മങ്ങാരം രാജ്ഭവനില്‍ ശോഭനകുമാരി വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തു.
പരാതിക്കാരി വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം ഡോക്ടറെ വിളിച്ച് നാലായിരം രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ഇത് പ്രകാരം ശനിയാഴ്ച വൈകിട്ട് 4.20ന് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നിടത്ത് എത്തി ഡോക്ടര്‍ക്ക് പണം കൈമാറുന്നതിനിടയില്‍ വിജിലന്‍സ് സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തു. വിജിലന്‍സ് ഡി.വൈ.എസ്.പി.പി.ടി ശശിയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഇസ്‌മൈല്‍ ,സുനില്‍കുമാര്‍, കെ.ബൈജുകുമാര്‍ എ എസ് ഐമാരായ രാധാകൃഷ്ണപിള്ള അജികുമാര്‍ അനില്‍ കുമാര്‍, സി.പി.ഒമാരായ അനില്‍കുമാര്‍ അനീഷ്, ജയകൃഷ്ന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യത്തെ മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയെ തുടര്‍ന്ന് പേരെടുത്ത ഡോക്ടര്‍. നിരവധി പട്ടിണി പാവങ്ങളുടെ കൈയ്യില്‍ നിന്ന് പണം ചോദിച്ച് വാങ്ങുന്നത് സ്ഥിരം സംഭവമായിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ആരോഗ്യവകുപ്പിനും വിജിലന്‍സിനും ലഭിച്ചിട്ടുണ്ട്. കൊടുക്കുന്ന പണം കുറഞ്ഞ്‌പോയാല്‍ പിന്നെ ആ രോഗിയെ തിരിഞ്ഞ് നോക്കില്ലത്രെ!.
.