യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്ളോറന്‍സ് കൊടുങ്കാറ്റില്‍ അഞ്ച് മരണം. അമ്മയും കുഞ്ഞും ഉള്‍പ്പെടെയാണ് അഞ്ച് പേര് മരിച്ചത്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. വില്മിങ്ടണില് വീടിന് മുകളില്‍ മരം വീണാണ് അമ്മയും കുഞ്ഞും മരിച്ചത്. ദുരന്തബാധിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നോര്‍ത്ത് കരലൈനയിലെ വില്‍മിങ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്ലോറന്‍സ് ചുഴലി കരയണഞ്ഞത്. ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വന്‍ മരങ്ങള്‍ കടപുഴകി വീണു. നദികള്‍ കരകവിഞ്ഞതോടെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടയിലായി. യുഎസിനെ ആശങ്കയിലാഴ്ത്തിയ ഫ്ലോറന്‍സ് ചുഴലിക്കാറ്റിന് വേഗതകുറഞ്ഞപ്പോള്‍ ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് മാഖ്മൂട്ട് ചുഴലിക്കാറ്റ് എത്തുന്നു. …