U.S

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാന്‍ ഒരു ലക്ഷം ഡോളര്‍ നല്‍കും

0 second read

ടെന്നസി: കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (കാന്‍) ഒരു ലക്ഷം ഡോളര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഓണാഘോഷം വേണ്ടെന്ന് വയ്ക്കുകയും ആ സമയം ഫണ്ട് പിരിവിന് വിനിയാഗിക്കുനു തീരുമാനിച്ചു. 8000 ഡോളര്‍ അദ്യ ദിനം തന്നെ സമാഹരിച്ചു.

പ്രസിഡന്റ് ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം, കാന്‍ അഡ്വസറി കമ്മിറ്റി ചെയര്‍ബബ്ലു ചാക്കോ (ചെയര്‍മാന്‍), കാന്‍ മുന്‍ പ്രസിഡണ്ട് സാം ആന്റോ (വൈസ് ചയര്‍മാന്‍), കാന്‍ മുന്‍ പ്രസിഡന്റ് നവാസ് യൂനസ് (വൈസ് ചെയര്‍മാന്‍), കാന്‍ ജോ: ട്രഷറര്‍ ഷിബു പിള്ള (ജനറല്‍ കോഓര്‍ഡിനേറ്റര്‍) എന്നിവരെ ഫണ്ട് സമാഹരണ കമ്മിറ്റിയുടെ ഭാരവാഹികളായി തിരഞ്ഞെടുക്കയും, എല്ലാ കാന്‍ ഭരണ സമിതി അംഗങ്ങളും കാന്‍ വളണ്ടിയര്‍മാരും അംഗങ്ങളായി കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കണ്‍വെന്‍ഷനില്‍ അശോകന്‍ വട്ടക്കാട്ടില്‍ (വൈസ് പ്രസിഡന്റ്), രാകേഷ് കൃഷ്ണന്‍ (സെക്രട്ടറി), അനില്‍ പത്യാരി (ജോസെക്രട്ടറി), മനോജ് നായര്‍ (ട്രഷറര്‍), വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാരായ സൂരജ് മേനോന്‍, ജേക്കബ് ജോര്‍ജ്, സന്ധ്യ ഹരിഹരന്‍, ഉമാ അയ്യര്‍, ലിജോ ലൂക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇതുവരെ 70,000 ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞു. നാഷ്വില്ലിലെ വിവിധ ഇന്ത്യന്‍ പ്രദേശിക സംഘടനകള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ സംരംഭത്തെ സര്‍വാത്മനാ സഹായിക്കാമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്. അവരുടെ സംഭാവനകള്‍, കേരളപ്പിറവിയുടെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ സ്വീകരിക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…