U.S

ഷിക്കാഗോ കലാക്ഷേത്ര ഓണാഘോഷ പരിപാടികള്‍19 ന്

2 second read

ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19ന് ഓസ്വീഗോ ഈസ്റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ അരങ്ങേറും. നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി പഞ്ചവാദ്യം ചെണ്ടമേളം എന്നിവ അവതരിപ്പിച്ച് ഒട്ടനവധി കലസ്നേഹികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഷിക്കാഗോ കലാക്ഷേത്ര ഇത്തവണ പഞ്ചാരിമേളം അരങ്ങേറ്റവും ആയി ആണ് നിങ്ങളു*!*!*!െട മുന്നില്‍ എത്തുന്നത്. ഉച്ചക്ക് 1:30ന് കേരള തനിമയാര്‍ന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍, പുലികളി, കുമ്മാട്ടി, തിരുവാതിരകളി,മറ്റു നൃത്തനൃത്യാദികള്‍ എന്നിവയോടൊപ്പം പരമ്പരാഗത രീതിയില്‍ തയാറാക്കി വിളമ്പുന്ന ഓണസദ്യയും കാണും. ഇവയെല്ലാം ആണു ഷിക്കാഗോ കലക്ഷേത്രയുടെ ഓണത്തെ മറ്റുള്ള ആഘോഷങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്

കേരളത്തിന്റെ തനതു ക്ഷേത്ര കലകളുടെ പരിപോഷണവും പ്രചാരണവും മുഖ്യ ലക്ഷ്യമാക്കി 2013ല്‍ ഒരു കൂട്ടം കലാസ്വാദകരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഷിക്കാഗോ കലാക്ഷേത്ര ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട പ്രവര്‍ത്തനവും, പ്രമുഖ ദേശീയ, അന്തര്‍ ദേശീയവേദികളില്‍ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടും അമേരിക്കയിലെമ്പാടും ഉള്ള സഹൃദയ സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന തലമുറയെ മലയാള സംസ്‌കാരത്തിന്റെ മഹത്വവും മഹിമയും മനസിലാക്കി കൊടുക്കുന്നതിനുമായി പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ ക്ഷേത്ര കലകളുടെ കപരിശീലനവും കലാക്ഷേത്രയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

ഷിക്കാഗോ കലാക്ഷേത്രയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.chicagokalakshtera.com.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…