ഫിലഡല്‍ഫിയ: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ തിരുവോണാഘോഷം ഇത്തവണ വേണ്ടെന്നു വയ്ക്കുവാന്‍ 15 സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 2 നു തിരുവോണം ആഘോഷിക്കുവാന്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.
ദുരിതമനുഭവിക്കുന്ന മലയാള മക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനും ദുരിതാശ്വാസത്തിന് ആവുന്നത്ര പണം നീക്കി വയ്ക്കുവാനുമാണ് ഇത്തവണത്തെ ഓണാഘോഷങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നതെന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസും ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേലും പൊതുയോഗ സമ്മേളനത്തെത്തുടര്‍ന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സെക്രട്ടറി സുമോദ് നെല്ലിക്കാലാ, മുന്‍ ചെയര്‍മാന്മാരായ ജോര്‍ജ് ഓലിയ്ക്കല്‍, ജോര്‍ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്, രാജന്‍ സാമുവേല്‍, സുധാ കര്‍ത്താ, ഫീലിപ്പോസ് ചെറിയാന്‍, റോണി വര്‍ഗീസ്, മുന്‍ സെക്രട്ടറി ജോര്‍ജ് ജോസഫ്, സ്‌പോട്‌സ് ചെയര്‍ ദിലീപ് ജോര്‍ജ്, കര്‍ഷകരത്‌നാ ചെയര്‍ തോമസ് പോള്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍ റെജി ജേക്കബ്, കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനൂപ് ജോസഫ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.കാര്‍ഡ് ഗെയിം ജേതാക്കള്‍ക്കുള്ള സമ്മാനം പിന്നീട് നല്‍കും.