ഇല്ലിനോയ്: യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് വിദ്യാര്‍ഥികള്‍ക്ക് നാലു വര്‍ഷത്തേക്ക് കോളജ് വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചു. 2019 മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരുന്നത്. ഇല്ലിനോയ് സംസ്ഥാനാ അതിര്‍ത്തിയില്‍ താമസിക്കുന്ന വരും 61,000 ഡോളറിന് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണു സൗജന്യ ട്യൂഷന് നല്‍കുക. 24 വയസ്സിനു താഴെയുള്ളവര്‍ക്കും കുടുംബസ്വത്ത് 50,000 ത്തിനു താഴെയുള്ളവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
നാലു വര്‍ഷത്തേക്ക് നല്‍കേണ്ട മുഴുവന്‍ ട്യൂഷന് ഫീസും സൗജന്യമാണെങ്കിലും താമസത്തിനും ഭക്ഷണത്തിനു വേണ്ടി വരുന്ന തുക ഇതില്‍ ഉള്‍പ്പെടുകയില്ല.
മിഷന് ആസ് എ ലാന്‍ഡ് ഗ്രാന്റ് ഇന്സ്റ്റിറ്റിയൂഷന് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ട്യൂഷന് നല്‍കുന്നതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ വിജ്ഞാപനത്തില്‍ പറയുന്നു. യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ നിന്നും വിശദവിവരങ്ങള്‍ ലഭ്യമാണ്.