പസഡീന:വില്ലൊഓക്ക് ടൗണ്‍ഹോം കോംപ്ലക്സില്‍ പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടി വളര്‍ത്തുനായയുമായി രാവിലെ നടക്കാനിറങ്ങിയതായിരുന്നു. പതിനൊന്ന് മണിയോടുകൂടി ഡാര്‍ക്ക് ഗ്രേ എസ്യുവില് എത്തിയ അജ്ഞാതനായ ഒരാള്‍ വാഹനത്തില്‍ നിന്നിറങ്ങി കുട്ടിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ചു. കൂടെ ഉണ്ടായിരുന്ന റെ എന്ന നായ ഇയാളുടെ കാലില്‍ കടിച്ചു.
നായയെ തട്ടി മാറ്റാന്‍ ശ്രമിച്ചുവെങ്കിലും കടി വിടാന്‍ നായ തയാറായില്ല. ഒരുവിധം കാലില്‍ നിന്നും നായയെ അടിച്ചു മാറ്റി വാഹനത്തില്‍ കയറി അജ്ഞാതന്‍ രക്ഷപ്പെടുകയായിരുന്നു.
വാഹനത്തിന്റെയും പ്രതിയുടേയും ചിത്രം അടുത്തുള്ള ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും പസഡീന പൊലീസ് അറിയിച്ചു. പ്രതിയെ ഇതുവരേയും പിടികൂടാനായില്ല. വളര്‍ത്തുനായയുടെ ഇടപെടല്‍ കുട്ടിയുടെ ജീവന് രക്ഷിച്ചതായി പൊലീസ് പറഞ്ഞു.