അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ മക്കളുമൊത്തു വിനോദയാത്രയ്ക്കു പോയ മലയാളി വനിത വാഹനാപകടത്തില്‍ മരിച്ചു. അറ്റ്‌ലാന്റയിലെ ബയോ ഐവിടി കമ്പനിയില്‍ ഏഷ്യ റീജിയന്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് അനലിസ്റ്റായ തിരുവനന്തപുരം പിഎംജി ജംക്ഷന്‍ വികാസ് ലെയ്ന്‍ വള്ളോന്തറയില്‍ ആന്‍സി ജോസ് (43) ആണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലര്‍ ലോറിക്കു പിന്നിലിടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന മകള്‍ നവോമി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. മറ്റു മക്കളായ അന, ഇവ എന്നിവര്‍ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ആന്‍സിയുടെ സംസ്‌ക്കാരം ശനിയാഴ്ച അമേരിക്കന്‍ സമയം രാവിലെ 10ന് അറ്റ്‌ലാന്റയില്‍.