U.S

യുഎസില്‍ ആഞ്ഞടിച്ച് ഫ്ളോറന്‍സ് കൊടുങ്കാറ്റ്; മരണം അഞ്ചായി

0 second read

യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്ളോറന്‍സ് കൊടുങ്കാറ്റില്‍ അഞ്ച് മരണം. അമ്മയും കുഞ്ഞും ഉള്‍പ്പെടെയാണ് അഞ്ച് പേര്‍ മരിച്ചത്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.

വില്മിങ്ടണില്‍ വീടിന് മുകളില്‍ മരം വീണാണ് അമ്മയും കുഞ്ഞും മരിച്ചത്. ദുരന്തബാധിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നോര്‍ത്ത് കരലൈനയിലെ വില്‍മിങ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്ലോറന്‍സ് ചുഴലി കരയണഞ്ഞത്.

ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വന്‍ മരങ്ങള്‍ കടപുഴകി വീണു. നദികള്‍ കരകവിഞ്ഞതോടെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടയിലായി.

യുഎസിനെ ആശങ്കയിലാഴ്ത്തിയ ഫ്ലോറന്‍സ് ചുഴലിക്കാറ്റിന് വേഗതകുറഞ്ഞപ്പോള്‍ ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് മാഖ്മൂട്ട് ചുഴലിക്കാറ്റ് എത്തുന്നു. അതീവ അപകടകാരിയായ മാഖ്മൂട്ട് മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗത്തില്‍ വീശും. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് നാളെയോടെ ഫിലിപ്പീന്‍സിലെ ലുസാന്‍ ദ്വീപില്‍ വീശിത്തുടങ്ങും.

ഫിലിപ്പീന്‍സ്,വിയറ്റ്നാം, ചൈന തുടങ്ങി തെക്കുകിഴക്കന്‍ എഷ്യയെയാകെ വിറപ്പിച്ചുകൊണ്ടാണ് ഉഗ്രരൂപിയായ മാഖ്മൂട്ട് വരുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാറ്റുവീശിയേക്കാം. 900 കിലോമീറ്റര്‍ ചുറ്റളവുള്ള മാഖ്മൂട്ട് അപകടത്തിന്റെ തോത് ഏറ്റവും ഉയര്‍ന്ന കാറ്റഗറി അഞ്ചിലാണ്. 285 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കാറ്റിന് കരയിലേക്കടുക്കുന്തോറും വേഗത കുറയാനും കൂടാനും സാധ്യതയുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…