മസ്കത്ത് :ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഓണം – ഈദ് ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം. അല്‍ ഫലജ് ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍, പ്രമുഖ തിയറ്റര്‍ ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ സജിത മഠത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഴയ കാലത്ത് ഓണത്തിന്റെ ഭാഗമായിരുന്ന തുമ്പിതുള്ളല്‍ പോലുള്ള കലാരൂപങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് സജിത മഠത്തില്‍ പറഞ്ഞു. കലയെ കൂടെ നിര്‍ത്തുമ്പോഴാണ് മനുഷ്യന് പൂര്‍ണനാവുന്നത്. നല്ല മനുഷ്യരാകാനുള്ള നമ്മുടെ ശ്രമങ്ങളാണ് ആഘോഷങ്ങള്‍. നല്ല ഭരണാധികാരികളെ ചവിട്ടിത്താഴ്ത്താനുള്ള ഉദ്ദേശ്യവുമായി വടക്കുനിന്നു വാമനന്മാര് വരുന്നത് നമ്മള് കാണണം. നമ്മളെ വിഭജിക്കാന്‍ ആരെയും നാം …