ഒമാന്‍ :ഷാര്‍ജയില്‍ നിന്ന് എരിട്രിയയിലേക്ക് പുറപ്പെട്ട ടാന്‍സാനിയന്‍ ചരക്ക് കപ്പല്‍ ഒമാന്‍ കടലില്‍ മുങ്ങി. ശനിയാഴ്ചയുണ്ടായ അപകടത്തില്‍ കപ്പലിലുണ്ടായിരുന്ന 20 പേരെയും ഒമാന്‍ അധികൃതര്‍ രക്ഷപ്പെടുത്തി. പ്രാഥമിക ചികിത്സക്കു ശേഷം അല്‍ ജാസിര്‍ പോലീസ് സ്റ്റേഷനു കീഴില്‍ ഇവരെ താമസിപ്പിച്ചിരിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.
നാവികര്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സ്വദേശികളുടെ സഹായത്തോടെ റോയല്‍ ഒമാന്‍ നേവി ഉദ്യോഗസ്ഥരും റോയല്‍ എയര്‍ഫോഴ്സ് ഒമാന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. തൊഴിലാളികളുടെ രേഖകള്‍ ശരിയാക്കിയതായും ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ആര്‍ഒപി വ്യക്തമാക്കി.