ഒമാന്‍: ഒമാന്‍ വിനോദ സഞ്ചാര കേന്ദ്രമായ് തിരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. വിസക്ക് വേണ്ടി യാത്ര ഏജന്‍സികളിലേക്ക് കയറി ഇറങ്ങേണ്ട ആവിശ്യമില്ല . വിസ നടപടികള്‍ മുഴുവന്‍ ഓണ്‍ലൈന്‍ വഴി മാറ്റാന്‍ ഒമാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു . https://evisa.rop.gov.om/എന്ന വെബ്സൈറ്റില്‍ വിസ കാര്യങ്ങള്‍ക്ക് വേണ്ടി സന്ദര്‍ശിക്കാം. ആദ്യ ഘട്ടത്തില്‍ നോണ്‍ സ്‌പോന്‌സര്‍ഡ് ടൂറിസ്റ്റു വിസകള്‍ക്ക് 67 രാജ്യങ്ങള്‍ക്കും ജിസിസിയില്‍ സ്ഥിരം താമസക്കാരായ 116 തരം തൊഴില്‍ മേഖലയില്‍ പെടുന്നവര്‍ക്കും അപ്ലൈ ചെയ്യാം.
ഒമാന്‍ ടൂറിസ്റ്റ് മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്നതിന് വേണ്ടിയും നിക്ഷേപകര്‍ക്കും,വിദ്യാര്ഥികള്‍ക്കും, ഗവേഷകര്‍ക്കും വിസ നടപടികള്‍ സുതാര്യമാക്കുന്നതിനു വേണ്ടിയാണ് ഇ-വിസ സിസ്റ്റം നിലവില്‍ വന്നതെന്ന് ടൂറിസം പ്രോമോഷന്‍ ഡയറക്ടര്‍ സലിം അദി അല്‍ മാമാരി പറഞ്ഞു. അവസാന വര്ഷം വരെ മൂന്ന് മില്യണ്‍ ടൂറിസ്റ്റുകളാണ് ഒമാന്‍ സന്ദര്‍ശിച്ചത് എന്നാല്‍ 2020 ആവുമ്പോഴേക്കും നാല് മില്യണിലേക്ക് ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് വിസ നടപടി രീതി മാറ്റിയതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു
ആവശ്യമുള്ള അപേക്ഷ ഫോമുകളും മറ്റും ഓണ്‍ലൈനില്‍ ഫില്‍ ചെയ്യുകയും വേണ്ട ഡോക്യൂമെന്‍സുകള്‍ സൈറ്റില്‍ തന്നെ കൂട്ടിച്ചേര്‍ക്കാനും സൗകര്യമുണ്ട് കൂടാതെ ആവശ്യമുള്ള പെയ്‌മെന്റ് ക്രെഡിറ്റ് കാര്‍ഡ് മുഗേനയും അടയ്ക്കാവുന്നതാണ്. എല്ലാ നോട്ടിഫിക്കേഷനുകളും ഇമെയില്‍ സംവിധാനവും വഴി എത്തി ചേരാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ലഭ്യമാണ് .