ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഓണം – ഈദ് ആഘോഷങ്ങള്‍

0 second read

മസ്‌കത്ത് :ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഓണം – ഈദ് ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം. അല്‍ ഫലജ് ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍, പ്രമുഖ തിയറ്റര്‍ ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ സജിത മഠത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പഴയ കാലത്ത് ഓണത്തിന്റെ ഭാഗമായിരുന്ന തുമ്പിതുള്ളല്‍ പോലുള്ള കലാരൂപങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് സജിത മഠത്തില്‍ പറഞ്ഞു. കലയെ കൂടെ നിര്‍ത്തുമ്പോഴാണ് മനുഷ്യന്‍ പൂര്‍ണനാവുന്നത്. നല്ല മനുഷ്യരാകാനുള്ള നമ്മുടെ ശ്രമങ്ങളാണ് ആഘോഷങ്ങള്‍. നല്ല ഭരണാധികാരികളെ ചവിട്ടിത്താഴ്ത്താനുള്ള ഉദ്ദേശ്യവുമായി വടക്കുനിന്നു വാമനന്‍മാര്‍ വരുന്നത് നമ്മള്‍ കാണണം. നമ്മളെ വിഭജിക്കാന്‍ ആരെയും നാം അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു. അപമാനിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുന്നവരാണ് ഞങ്ങള്‍. എന്നാല്‍ അപമാനിച്ചവരെന്ന് ആരോപിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കാനും ആളുണ്ട്. ഇത് വേദനാജനകമാണ്.
സിനിമാരംഗത്തെ ചൂഷണങ്ങളെ തുറന്നെതിര്‍ക്കുന്നവര്‍ക്ക് ആ മേഖലയില്‍ തുടര്‍ന്ന് ജീവിക്കാന്‍ പ്രയാസമാണ്. സ്വന്തമായി സിനിമകള്‍ എടുക്കാതെ സ്ത്രീകള്‍ക്ക് ഇത്തരം ചൂഷണങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ സാദ്ധ്യമല്ലെന്നും അത്തരം കാര്യങ്ങള്‍ ആലോചനയിലുണ്ടെന്നും സജിത മഠത്തില്‍ കൂട്ടിച്ചേര്‍ത്തു. സുരേന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, കേരള വിഭാഗം ഗായകസംഘം പാടിയ പാട്ടുകള്‍, പിഞ്ചുകുട്ടികളുടെ കൊയ്ത്തുപാട്ട്, നൃത്തം, പെണ്‍കുട്ടികളുടെ ദഫ് മുട്ട്, നാടോടി നൃത്തങ്ങള്‍, വനിതകള്‍ അവതരിപ്പിച്ച തിരുവാതിര, പുരുഷന്മാര്‍ അവതരിപ്പിച്ച കോല്‍കളി എന്നിവ വ്യത്യസ്തമായി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി പി. എം. ജാബിര്‍ സജിതാ മഠത്തിലിന് കേരള വിഭാഗത്തിന്റെ ഉപഹാരം സമ്മാനിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…