ഒമാന്‍: ഇന്ത്യയുടെ 70-ാമത് സ്വാതന്ത്ര്യദിനം ദേശഭക്തി തുളുമ്പുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇന്ത്യന്‍സ്‌കൂള്‍ മുലധയില്‍ ആഘോഷിച്ചു. സ്‌കൂള്‍ ക്വയര്‍ അവതരിപ്പിച്ച പ്രാര്‍ത്ഥനാഗാനത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. വിദ്യാര്‍ത്ഥികള്‍ ഒമാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെദേശീയഗാനം ആലപിച്ചു.
മുഖ്യാതിഥി സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കവീനര്‍ ഫെലിക്സ് വിന്‍സന്റ് ഗബ്രിയേല്‍ സ്റ്റുഡന്റ് കൗസില്‍ അംഗങ്ങള്‍ നടത്തിയ മാര്‍ച്ച്പാസ്റ്റിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്.ഐ. ഷെരീഫ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്‍ നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശം മുഖ്യാതിഥി ഫെലിക്സ് വിന്‍സന്റ് ഗബ്രിയേല്‍ സദസ്സിന് മുമ്പാകെ അവതരിപ്പിച്ചു. വൈസ്പ്രിന്‍സിപ്പാള്‍ വി.എസ്. സുരേഷ്, ഡോ : ലേഖ, വകുപ്പ് മേധാവികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.