സലാല: സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന് (എസ്എംസിഎ) ഓണാഘോഷം സ്മൈല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്മാന് മന്‍പ്രീത് സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എംസിഎ പ്രസിഡന്റ് ജോസ് ചാക്കോ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം കണ്‍വീനര്‍ ഉണ്ണിത്താന്, ഐഎംഐ പ്രസിഡന്റ് കെ മുഹമ്മദ് സാദിഖ്, സാമൂഹിക പ്രവര്ത്തകന് കെ.എസ്. മുഹമ്മദലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബിനോയ് ജോസഫാണ് മാവേലിയായി എത്തിയത്. 46 വനിതകള്‍ പങ്കെടുത്ത മെഗാ തിരുവാതിരയും വിവിധ നൃത്തങ്ങളും അരങ്ങേറി. വടംവലിയും ഓണ സദ്യയും നടന്നു. എസ്എംസിഎ ഭാര്വാഹികള് നേതൃത്വം …