മസ്‌ക്കറ്റ് :മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഈ വര്‍ഷത്തെ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി . വി. കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിന് ഇടവക വികാരി റവ. ഫാ . ജേക്കബ് മാത്യു കാര്‍മ്മികത്വം വഹിച്ചു. ഇടവകയുടെ പെരുന്നാളും ഇടവക ദിനാചരണവും ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 4 വരെയുള്ള തീയതികളില്‍ നടക്കും. പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി. ഡോ . എബ്രാഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. വചന ശുശ്രുഷക്ക് റവ. ഫാ . സി. ഡി. രാജന്‍ നേതൃത്വം നല്‍കും .
നവംബര്‍ 2- ന് വ്യാഴാഴ്ച വൈകുന്നേരം 7 .15 ന് സന്ധ്യാനമസ്‌ക്കാരവും, വചനശുശ്രുഷയും , ഭക്തിനിര്‍ഭരമായ റാസയും അതേ തുടര്‍ന്ന് ശ്ലൈഹീക വാഴ്വും ഉണ്ടായിരിക്കുന്നതാണ്.
നവംബര്‍ 3-ന് തീയതി വെള്ളിയാഴ്ച രാവിലെ 6 .15 ന് പ്രഭാതനമസ്‌ക്കാരവും വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, നേര്‍ച്ചവിളമ്പും തുടര്‍ന്ന് ഇടവക ദിനാചരണവും നടത്തപ്പെടുന്നു.