മസ്‌കത്ത്: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സമര്‍ഥ് കമാന്‍ഡിംഗ് ഓഫിസര്‍ മസ്‌കത്ത് നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാനുമായി ചര്‍ച്ച നടത്തി. ഇന്ത്യന്‍ എംബസി പ്രതിരോധ വിഭാഗം ഉപദേശകന്‍ സംബന്ധിച്ചു. ഒമാന്റെ പൈതൃകങ്ങളെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ചരിത്ര മേഖലകളെ കുറിച്ചും ഡപ്യൂട്ടി ഗവര്‍ണര്‍ പരിചയപ്പെടുത്തി.
ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഐസിജിഎസ് സമര്‍ഥ് മസ്‌കത്തില്‍ നിന്നും തിരിച്ചു. നാല് ഗള്‍ഫ് രാഷ്ട്രങ്ങളിലാണ് സമര്‍ഥ് സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി റോയല്‍ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ തമ്മില്‍ മസ്‌കത്തില്‍ ചര്‍ച്ച നടന്നു. സമുദ്ര മലിനീകരണത്തെ പ്രതിരോധിക്കു്നതിനുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍, കടലിലെ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളിലെ സഹകരണവും തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച.
തദ്ദേശീയമായി ഗോവ ഷിപ്പ്യാര്‍ഡില്‍ നിര്‍മിച്ച കപ്പലില്‍ നൂതനമായ വാര്‍ത്താവിനിമയ സാങ്കേതിക വിദ്യകളുണ്ട്. ഇരട്ട എന്‍ജിനോടെയുള്ള അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്ടറുകളും ചേതക് ഹെലികോപ്ടറുകളും ഉയര്‍ന്ന വേഗതയുള്ള ബോട്ടുകളും വഹിക്കാന്‍ ശേഷിയുള്ളതാണ് സമര്‍ഥ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് അഞ്ചാമത്തെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലാണ് മസ്‌കത്തിലെത്തുന്നത്.