മസ്‌കറ്റ്: ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ (ഫോസ) ഒമാന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ‘ഫൊസ്റ്റാള്‍ജിയ’ എന്നപേരില്‍ സീബ് റാമീ റിസോര്‍ട്ടില്‍ വിവിധ കലാപരിപാടികളോടെയായിരുന്നു സംഗമം.
ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പലും ഒമാന്‍ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി ഡീനും ആയ ഡോ. മുബാറക് പാഷയും ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളും ഒമാനിലെ ബിസിനസ് രംഗത്ത് പ്രമുഖരുമായ സി.എം. നജീബും ഉമ്മര്‍കോയയും ചടങ്ങില്‍ സംസാരിച്ചു.ഫോസ ഒമാന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും ഭാവിപരിപാടികളും പ്രസിഡന്റ് സുബൈര്‍ വിശദീകരിച്ചു.