മസ്‌കത്ത്: യൂറോപ്യന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ റോയല്‍ ഒമാന്‍ നാവിക സേനയുടെ ഷബാബ് ഒമാന്‍ രണ്ട് കപ്പലിന് മസ്‌കത്ത് സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് ലഭിച്ചത് വന്‍ സ്വീകരണം. സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി കഴിഞ്ഞ ഏപ്രില്‍ മുപ്പതിനാണ് യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെട്ടത്.
ഈ മാസം 17ന് സലാല തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ അവിടെ നിന്നാണ് മസ്‌കത്തിലെത്തിയത്. വിവിധ നാവിക ഉല്‍സവങ്ങളിലും മല്‍സരങ്ങളിലും കപ്പല്‍ പങ്കെടുത്താണ് ശബാബ് ഒമാന്‍ തിരിച്ചെത്തുന്നത്. സെയ്ലിംഗ് അവാര്‍ഡ്, ബെസ്റ്റ് മറൈന്‍ വെസല്‍ അവാര്‍ഡ്, ബെസ്റ്റ് ഷിപ്പ് ക്രൂ അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ കപ്പലിന് വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചു.
നങ്കൂരമിട്ട തുറമുഖങ്ങളില്‍ മൊബൈല്‍ പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.