മസ്‌കത്ത്: ഒമാനില്‍ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തി റോയല്‍ ഒമാന്‍ പൊലീസ്. ഒരു വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് ഇനി മൂന്നാഴ്ച വരെ രാജ്യത്ത് തങ്ങാം. നേരത്തെയിത് രണ്ടാഴ്ചയായിരുന്നു. വിവിധ വിസാ നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയിലുള്ളവര്‍ക്ക് കാലാവധി അവസാനിക്കുന്നതിനിടെ ഒന്നിലധികം തവണ രാജ്യത്ത് വരാം. ഓരോ തവണയും ഒരുമാസം വീതം രാജ്യത്ത് തങ്ങാനും അനുമതിയുണ്ട്.
സയന്‍ന്റിഫിക് റിസേര്‍ച്ച് വിസ – 50 റിയാല്‍, സെയ്ലര്‍, ട്രാന്‍സിറ്റ് വിസ – 50 റിയാല്‍, ഇന്‍വെസ്റ്റര്‍ വിസ – 50 റിയാല്‍, ഫാമിലി വിസ – 30 റിയാല്‍, പഠന വിസ – 30 റിയാല്‍, തൊഴില്‍ വിസ – 20 റിയാല്‍, ഒരു മാസത്തെ ടൂറിസ്റ്റ് വിസ – 20 റിയാല്‍, ഒരു വര്‍ഷത്തെ ടൂറിസ്റ്റ് വിസ – 50 റിയാല്‍, കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമുള്ള വിസ – 20 റിയാല്‍, എക്സ്പ്രസ് വിസ – 30 റിയാല്‍, കോണ്‍ട്രാക്ട് തൊഴില്‍ വിസ – 20 റിയാല്‍, ടെക്നിക്കല്‍ ടീം വിസ – 20 റിയാല്‍, ട്രാന്‍സിറ്റ് വിസ – 05 റിയാല്‍, എമര്‍ജന്‍സി വിസ – 15 റിയാല്‍, തൊഴില്‍ വിസ പുതുക്കുന്നതിന് – 20 റിയാല്‍ എന്നിങ്ങനെയാണ് പരിഷ്‌കരിച്ച വിസാ നിരക്കുകള്‍.