മസ്‌കത്ത്: 25 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി ഒമാനില്‍ സ്പോണ്‍സര്‍മാരില്ലാതെ ടൂറിസ്റ്റ് വിസ ലഭിക്കും. ഇന്ത്യ, റഷ്യ, ചൈന എന്നീ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കും ഈ സൗകര്യം കഴിഞ്ഞ മാസം മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക, കാനഡ, ആസ്ത്രേലിയ, യുകെ എന്നിവിടങ്ങളിലോ ഷെന്‍ഗെന്‍ രാഷ്ട്രങ്ങളിലോ വിസയുള്ളവര്‍ക്കാണ് വിസ അനുവദിക്കുക.
അര്‍മേനിയ, അസര്‍ബൈജാന്‍, അല്‍ബേനിയ, ഉസ്ബകിസ്ഥാന്‍, ഇറാന്‍, പനാമ, ഭൂട്ടാന്‍, ബോസ്നിയ, പെറു, ബെലാറസ്, തുര്‍ക്ക്മെനിസ്ഥാന്‍, മാലിദ്വീപ്, ജോര്‍ജിയ, ഹോണ്ടുറാസ്, സല്‍വഡോര്‍, താജികിസ്ഥാന്‍, ഗ്വോട്ടിമല, വിയറ്റ്നാം, കിര്‍ഗിസ്ഥാന്‍, ക്യൂബ, കോസ്റ്ററിക, ലാഓസ്, മെക്സികൊ, നികാരഗ്വ എന്നീ രാഷ്ടങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇ – ടൂറിസ്റ്റ് വിസ ലഭിക്കുക.