മസ്‌കത്ത്: ഒമാന്‍ മാര്‍ത്തോമ്മാ ഇടവകയിലെ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിക്കുന്നു. റൂവി സെന്റ്. തോമസ് ചര്‍ച്ചില്‍ നവംബര്‍ മൂന്ന്, നാല് തീയതികളില്‍ എജ്യുഫെസ്റ്റ് 2017 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ഡോ. ബി എസ് വാരിയര്‍ നേതൃത്വം നല്‍കും.
ഉന്നത വിദ്യാഭാസം, വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍, സാധ്യതകള്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍, മാനസിക സംഘര്‍ഷമില്ലാതെ പരീക്ഷയെ നേരിടാം, വ്യക്തിത്വ വികസനം, പഠനം സുഗമമാക്കാം തുടങ്ങി വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി വിവിധ സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സ്റ്റാന്‍ലി വി സണ്ണി: 94101279, സിബി യോഹന്നാന്‍ 98500351, എന്നിവരെ ബന്ധപ്പെടുക.