വിദേശത്തു കഴിയുന്ന ഓരോ ഇന്ത്യക്കാരന്റെയും പ്രവാസി വോട്ട് എന്ന സ്വപ്നം ഇക്കുറിയും അങ്ങനെ തന്നെ അവശേഷിക്കുന്നു. ഓണ്‍ലൈന്‍ വോട്ടോ പ്രോക്സി വോട്ടോ വഴി ഇന്ത്യന്‍ പൗരന്റെ സമ്മതിദാന അവകാശം വിദേശത്ത് ഇരുന്നു രേഖപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരും ഇലക്ഷന്‍ കമ്മിഷനും നടപടി എടുക്കാത്തത് പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് പ്രവാസി മനുഷ്യാവകാശ പ്രവര്‍ത്തകന്‍് റെജി ഇടിക്കുള അടൂര്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് ആയ പ്രവാസികളോട് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് എന്നും ചിറ്റമ്മ നയമാണ് സ്വീകരിച്ചു പോരുന്നത്. സുപ്രീം കോടതി പോലും ഇലക്ഷന്‍ കമ്മിഷനോട് പ്രവാസി വോട്ടില്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ കൈക്കൊള്ളണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിട്ടും നാളിതുവരെ പ്രവാസി വോട്ടില്‍ കാര്യമായ പുരോഗതി വന്നില്ല ഗള്‍ഫില്‍ ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട് ഉദാഹരണം ഫിലിപ്പൈന്‍സുകാര്‍ അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇ- വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മ്മിക്കുന്ന ഒരു ഡിജിറ്റല്‍ ബാലറ്റ് ആണ്.
ഇ-വോട്ട് വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് രേഖകള്‍ കൊടുത്താല്‍ അവരെ ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കും. അവരുടെ ഇമെയില്‍ വിലാസങ്ങളില്‍ ഈ ബാലറ്റ് ഇലക്ഷന്‍ ദിവസങ്ങളില്‍ അയച്ചുകൊടുത്തു രഹസ്യ പിന്‍നമ്പറും നല്‍കി ബാലറ്റില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്‍ വഴി തിരികെ അയയ്ക്കണം. ഈ രീതി നമ്മുടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചതും ആണ് എന്നാല്‍ വ്യക്തമായ തീരുമാനത്തിലെത്താന്‍ ഉത്തരവാദിത്തപ്പെട്ട നമ്മുടെ അധികാരികള്‍ ശ്രമിച്ചില്ല, ശ്രദ്ധിച്ചുമില്ല. അടുത്തിടെ വോട്ടേഴ്സ് ലിസ്റ്റില്‍ വിദേശത്തുനിന്ന് പേര് ഓണ്‍ലൈനായി ചേര്‍ക്കാം എന്ന് പറഞ്ഞ് വെബ്സൈറ്റും തുറന്നിട്ട് ഇപ്പോള്‍ അത് പാടെ പ്രവര്‍ത്തന രഹിതമായി പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തി വേട്ടേഴ്സ് ലിസ്റ്റിലെക്ക് അപേക്ഷ സമര്‍പ്പിച്ചാലും മിക്ക അപേക്ഷകളും തള്ളുന്നു എന്ന വ്യാപക പരാതി നില നില്‍ക്കുന്നു വിദേശത്ത് സര്‍ക്കാരിനു വേണ്ടി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രോക്സി വോട്ട് ചെയ്യാനുള്ള സംവിധാനം മുന്‍പ് തൊട്ടേ ഉണ്ട് അവിടെയും വേര്‍തിരിവ് വ്യക്തം.
അതായത് എംബസികളില്‍ നേരിട്ടെത്തി വോട്ടു രൂപപ്പെടുത്തുന്ന സമ്പ്രദായം മറ്റുപല രാജ്യങ്ങളും നേരത്തെ നടപ്പിലാക്കി പക്ഷേ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് അതിലും താല്‍പര്യമില്ല സാങ്കേതിക കുരുക്കില്‍ പെട്ട് കപ്പിനും ചുണ്ടിനും ഇടയില്‍ പ്രവാസിവേട്ട് ഒരോ തിരഞ്ഞെടുപ്പിലും നടക്കാതെ പോകുന്നത് എന്നും എല്ലാവിധത്തിലും എല്ലാ അര്‍ത്ഥത്തിലും അവഗണന നേരിടുന്ന ഒരു കൂട്ടരാണ് പ്രവാസികള്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല കോവിഡ് കാലത്ത് നമ്മുടെ സര്‍ക്കാര്‍ നല്‍കിയ നരകയാതനകള്‍ ഞങ്ങള്‍ മറന്നിട്ടില്ല പ്രവാസിക്ക് വോട്ടില്ലെങ്കിലും ഞങ്ങള്‍ നിലപാടുള്ളവരാണ് ഞങ്ങള്‍ക്ക് വോട്ടുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടെന്ന് ഭരണകൂടം ഓര്‍ത്താല്‍ നല്ലതെന്നും റെജി ഇടിക്കുള പറഞ്ഞു.