ഒമാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും കലാ സാംസ്‌കാരിക മേഖലയിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച റെജി ഇടിക്കുള അടൂരിനെ പ്രേം നസീര്‍ സുഹൃത് സമിതി ഒമാന്‍ ചാപ്റ്റര്‍ ആദരിച്ചു. പത്മശ്രീ ഡോക്ടര്‍ റസൂല്‍ പൂക്കുട്ടി മൊമന്റോ കൈമാറി ഡോക്ടര്‍ താലിബ് അല്‍ ബലൂഷി (ആടു ജീവിതം ) പ്രശസ്ത സിനിമ നടി ശ്രീലത നമ്പൂതിരി പ്രേം നസീര്‍ സുഹൃത് സമിതിയുടെ വിവിധ ഭാരവാഹികള്‍ ടോണി ആന്റണി നീനാ കുറുപ്പ് തുടങ്ങിയ താരങ്ങളും നജീബ് (ആടുജീവിതം ) എന്നിവരും സന്നിഹിതരായിരുന്നു മസ്‌കത്ത് മജാന്‍ ഹൈറ്റ്‌സില്‍ വച്ചായിരുന്നു ഈ ചടങ്ങ്.