മസ്‌കറ്റ് : ഇന്‍കാസ് ഒമാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ധ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. വാദി കബീറിലെ ലേബര്‍ ക്യാമ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള തൊഴിലാളികളോടൊപ്പമാണ് തികച്ചും വ്യത്യസ്തമായ രീതിയില്‍ ഇത്തവണ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്.
സഹജീവികളുടെ ദുഃഖത്തിലും വിഷമങ്ങളിലും വിശപ്പിലും പങ്കുചേരുവാന്‍, അവരെ ചേര്‍ത്തുനിര്‍ത്തുവാന്‍ നമുക്ക് കഴിയണം എന്ന വലിയ സന്ദേശം ലോകത്തിനു നല്‍കുന്ന ഈ റംസാന്‍ പുണ്യമാസത്തില്‍, എല്ലാ അര്‍ത്ഥത്തിലും സമൂഹത്തിലെ അര്‍ഹിക്കുന്നവരോടൊപ്പമാകണം നമ്മുടെ പങ്കുവയ്ക്കല്‍ എന്ന ചിന്തയില്‍നിന്നാണ് ഇത്തവണത്തെ ഇഫ്താര്‍ ലേബര്‍ ക്യാമ്പിലെ സഹോദരങ്ങള്‍ക്കൊപ്പമാക്കിയതെന്ന് ഇഫ്താര്‍ സന്ദേശം നല്‍കിക്കൊണ്ടുള്ള പ്രഭാഷണത്തില്‍ ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റിയുടെ ഉന്നതാധികാര ഇലക്ഷന്‍ സമിതി സംസ്ഥാന കണ്‍വീനര്‍ എന്‍. ഒ. ഉമ്മന്‍ പറഞ്ഞു.
റംസാന്‍ പുണ്യമാസത്തിലെ അനുഗ്രഹങ്ങളും നന്മകളും ഏറ്റുവാങ്ങി സമൂഹത്തിലെ സാധാരണക്കാരായ ആളുകളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് മതസൗഹാര്‍ദ്ധത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മഹനീയ സന്ദേശം ലോകത്തിനു പകരാന്‍ നമുക്കാവണമെന്ന് ഇന്‍കാസ് ഒമാന്‍ പ്രസിഡന്റ് അഡ്വ. എം കെ പ്രസാദ് ആശംസകളര്‍പ്പിച്ചുകൊണ്ട് പറഞ്ഞു.
ഇഫ്താര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ റെജി ഇടിക്കുളയുടെ നേതൃത്വത്തില്‍ ആണ് വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്.
ഇന്‍കാസ് ഒമാന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായ സലീം മുതുവമ്മേല്‍,നിയാസ് ചെണ്ടയാട്, മാത്യു മെഴുവേലി, ജനറല്‍ സെക്രട്ടറി മണികണ്ഠന്‍ കോതോട്ട്, ട്രഷറര്‍ സജി ചങ്ങനാശ്ശേരി, ഇന്‍കാസ് ഒമാന്‍ നേതാക്കളായ റെജി കെ. തോമസ്, ബിന്ദു പാലയ്ക്കല്‍, സന്തോഷ് പള്ളിക്കല്‍, ജാഫര്‍ കായംകുളം, മറിയാമ്മ തോമസ്, വിജയന്‍ തൃശ്ശൂര്‍, സിറാജ് നാറൂണ്‍, ഷൈനു മനക്കര, ഇ. വി. പ്രദീപ്, ഹരിലാല്‍ വൈക്കം, സുനില്‍ ജോര്‍ജ്ജ്, മുഹമ്മദ് അലി, രാജേഷ്, ഷാനവാസ് കറുകപ്പുത്തൂര്‍, ദിനേശ് ബഹ്ല, ലത്തീഫ്, വിജയന്‍ പാലക്കാട്, അജ്മല്‍, രാജേഷ് കായംകുളം, ബിനീഷ്, മോന്‍സി കൂടല്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത ഇഫ്താര്‍ സംഗമത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.