മസ്കത്ത് :ഗള്‍ഫ് കപ്പ് സെമിയില്‍ ബഹ്റൈനെതിരെ ഒമാന്‍ നേടിയ വിജയം ആഘോഷിച്ച് രാജ്യം. കളി അവസാന നിമിഷത്തിലേക്കെത്തിയതോടെ ആരംഭിച്ച ആഹ്ലാദ പ്രകടനങ്ങള്‍ 97-ാം മിനുട്ടില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയോടെ ആവേശം അണപൊട്ടി. തലസ്ഥാന നഗരിയില്‍ അര്‍ധരാത്രി വരെ നീണ്ടു നിന്നു ആഘോഷങ്ങള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളി കാണുന്നതിന് വലിയ സ്ക്രീനുകള്‍ ഒരുക്കിയിരുന്നു. ഹുക്ക ഷോപ്പുകളിലും റസ്റ്റോറന്റുകളിലും വലിയ ടിവികളില്‍ കളി പ്രദര്‍ശിപ്പിച്ചു. 29-ാം മിനുട്ടില്‍ ബഹ്റൈന്റെ പിഴവില്‍ ഒമാന്‍ ഗോള്‍ നേടിയതോടെ അഹ്ലാദങ്ങള്ക്ക് തുടക്കം കുറിച്ചു. ഒമാന്റെ വിജയം ആഘോഷിക്കാന്‍ ചെറിയ കുട്ടികള്‍ …