ഫുട്ബോള്‍ ലോകത്തെ രണ്ട് ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. എന്നാല്‍ ഇവരില്‍ ആരാണ് ലോകോത്തര ഫുട്ബോളര്‍ എന്ന കാര്യത്തില്‍ രണ്ടുപേരുടേയും ആരാധകര്‍ക്കിടയിലും വര്‍ഷങ്ങളായി തര്‍ക്കവും തുടരുന്നു.
തന്റെ അഞ്ചാമത്തെ ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം ഏറ്റുവാങ്ങി റൊണാള്‍ഡോ താനാണ് ഈ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ എന്ന പ്രസ്താവനയും ഇറക്കിയിരുന്നു. എനിക്ക് ഫുട്ബോളില്‍ ചെയ്യാന്‍ കഴിയാത്തതൊന്നും മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കുകയില്ല. പക്ഷെ മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് പലതും എനിക്ക് സാധിക്കുന്നുണ്ട്. ഞാന്‍ രണ്ട്കാലുംകൊണ്ടും മികച്ചരീതിയില്‍ കളിക്കുന്നുണ്ട്. ഗോളും കണ്ടെത്തുന്നു, ഗോളവസരങ്ങളും സൃഷ്ടിക്കുന്നു് ,വേഗത്തില്‍ കളിക്കാനും കഴിയുന്നു ഇതൊക്കെ എന്റെ ഗുണങ്ങളാണ്.
നിങ്ങള്‍ക്ക് നെയ്മറെയും മെസിയേയും തിരഞ്ഞെടുക്കാം. പക്ഷെ ഒരു കാര്യം ഞാന്‍ പറയട്ടെ ഇവരേക്കാളെല്ലാം പൂര്‍ണനായ കളിക്കാരന്‍ ഞാനാണ്. നമ്മള്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ നമ്മളെ വിമര്‍ശിക്കുക സ്വഭാവികമാണ്. ഞാന്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍. അതെന്റെ നല്ല സമയത്തുമതെ മോശം സമയത്തുമതെ. അഞ്ചാം ബലോണ്‍ ഡി ഓര്‍ മേടിച്ചുകൊണ്ട് റൊണാള്‍ഡോ പറഞ്ഞതാണിത്.