മസ്‌കറ്റ്: ടീം സ്മാഷേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോക്സ് ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ടെലി ബോയ്സിനെ തോല്‍പിച്ച് കോസ്മോസ് ജേതാക്കളായി. മികച്ച ബാറ്റ്സ്മാനായി കോസ്മോസിലെ ഷാനുവിനെയും ബൗളറായി ടെലി ബോയ്സിലെ ഷാസിനെയും തെരഞ്ഞെടുത്തു.
മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം ടെലി ബോയ്സിലെ ദാര്‍വിഷിന് ലഭിച്ചു. വാദികബീര്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ എട്ട് അംഗങ്ങള്‍ വീതമുള്ള 16 ടീമുകളാണ് മത്സരിച്ചത്.