മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിനു മുന്‍പേ അതിന്റെ പിരിമുറുക്കം ഒട്ടുമില്ലാതെയുള്ള ഇബ്രാഹിമോവിച്ചിന്റെ പെരുമാറ്റം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. മത്സരത്തിനു മുന്‍പ് സിറ്റി താരങ്ങളോട് തമാശ പറയുകയും കളിച്ചു ചിരിച്ചു നടക്കുകയും ചെയ്യുന്ന സ്ലാട്ടന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ ഉറച്ച ആത്മവിശ്വാസം കൊണ്ട് ഏവരെയും അമ്പരപ്പിക്കുകയും അതു പോലെ തന്നെ അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്യുന്ന താരമാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. എന്നാല്‍ അതിലെല്ലാമുപരിയായി യഥാര്‍ത്ഥ ഇബ്രാഹിമോവിച്ച് മറ്റുള്ളവരോട് എത്ര അനായാസമായി പെരുമാറുന്നുവെന്ന് ഈ ചിത്രങ്ങള്‍ കാട്ടിത്തരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളോട് കുശലം പറഞ്ഞ് ചിരിച്ച് നടക്കുന്ന ഇബ്രഹിമോവിച്ച് സിറ്റിയുടെ അര്‍ജന്റീനിയന്‍ താരം അഗ്യൂറോക്ക് തോളില്‍ മസാജ് ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്. തന്നിഷ്ടം പറയുകയും മുഖത്തടിച്ച പോലെ അഭിപ്രായം പറയുകയും ചെയ്യുന്ന സ്ലാട്ടന്റെ യഥാര്‍ത്ഥ മുഖമാണിതെന്ന് ആരാധകര്‍ പറയുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ യുവാന്‍ മാട്ടയും എല്ലാവരോടും സൗഹൃദത്തില്‍ പെരുമാറുന്ന സ്ലാട്ടന്റെ സ്വഭാവത്തെ പറ്റി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ പകരക്കാരനായാണ് ഇബ്രഹിമോവിച്ച് കളത്തിലിറങ്ങിയത്. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരം യുണൈറ്റഡ് 21 ന് തോറ്റു.