മദീന: പുതുതായി വാഹനമോടിക്കാന്‍ അനുമതി ലഭിച്ച അരലക്ഷത്തിലധികം സൗദി വനിതകള്‍ നിരത്തിലിറങ്ങാന്‍ തയാറെടുത്തിരിക്കെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ട്രാഫിക് വിഭാഗം അറിയിച്ചു. പ്രധാന റോഡുകളില്‍ മുന്നറിയിപ്പ് വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. പരിശീലനം സിദ്ധിച്ച നാല്‍പ്പതോളം വനിതാ ട്രാഫിക് ഉദ്യോഗസ്ഥകള്‍ ജോലിയില്‍ പ്രവേശിച്ചു. വനിതകള്‍ വാഹനമോടിക്കുന്നതിനാല്‍ ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്യാനുതകുന്ന തരത്തില്‍ വിദഗ്ധ പരിശീലനമാണ് അവര്‍ക്ക് നല്‍കിയത്. ഇന്‍ഷുറന്‍സ് കമ്പനിയായ നജ്മാന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. വിവിധ ഡ്രൈവിങ് പരിശീലന സ്കൂളുകളില്‍ ആയിരക്കണക്കിനു സ്ത്രീകള്‍ ലൈസന്‍സിനായി പരിശീലനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ദമാമിലെ ഇമാം അബ്ദുറഹ്മാനു ഇബ്നു ഫൈസല്‍ …