ജിദ്ദ: സുഡാന്‍ ദമ്പതികളുടെ സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തി. റിയാദിലെഅബ്ദുല്‍അസീസ് മെഡിക്കല്‍ സിറ്റിയിലെകിങ് അബ്ദുല്ല ചില്‍ഡ്രന്‍സ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍; ഞായറാഴ്ചയായിരുന്നു ശസ്ത്രക്രിയ.
അറുപതു ശതമാനം മാത്രം വിജയം പ്രതീക്ഷിച്ചിരുന്ന ഉദ്യമത്തിന് ഒമ്പതു മണിക്കൂര്‍ വേണ്ടിവന്നതായി റോയല്‍ കോര്‍ട്ട് പ്രത്യേക ഉപദേഷ്ട്ടാവും കിങ് സല്‍മാന്‍ ചാരിറ്റി സെന്റര്‍ സൂപ്രവൈസറുമായ ഡോ. അബ്ദുല്ല റബീഅ അറിയിച്ചു. സയാമീസ് സര്‍ജറി വിദഗ്ദന്‍ ഡോ. റബീഅയുടെ നേതൃത്വത്തിലുള്ള വൈദ്യ സംഘം തന്നെയാണ് ആറ് ഘട്ടങ്ങളിലൂടെയാണ് സര്‍ജറി പൂര്‍ത്തിയാക്കിയത്.
ജൂദ്,ജനി എന്നീ പേരുകളിലുള്ള 13 മാസം മാത്രംപ്രായമായ കുട്ടികളുടെവേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ;സൗദി ഭരണാധികാരിസല്‍മാന്‍ രാജാവിന്റെപ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു