റിയാദ്: വനിതകള്‍ രാത്രി ജോലി ചെയ്യുന്നത് മൂന്ന് തൊഴില്‍ മേഖലയില്‍ പരിമിതപ്പെടുത്തി തൊഴില്‍ മന്ത്രാലയം വിജ്ഞാപനമിറക്കി. രാത്രി 11 മുതല്‍ രാവിലെ ആറ് വരെ സമയമാണ് രാത്രി ജോലിയായി പരിഗണിക്കുക. ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, ദന്താശുപത്രികള്‍ എന്നിവയാണ് വനിതകളുടെ രാത്രി ജോലി ആവശ്യമായി വരുന്ന മുഖ്യമേഖല. വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും രാത്രി ജോലി ആവശ്യമായി വന്നേക്കുമെന്ന് തൊഴില്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു. കുട്ടികളുടെ അഭയകേന്ദ്രം പോലുള്ള തൊഴില്‍ മേഖലയാണ് മൂന്നാമത്തേത്.
രണ്ട് ഷിഫ്റ്റായി ജോലി ചെയ്യുന്ന വനിതകള്‍ക്ക് അതിനുള്ള വാഹന സൗകര്യമോ ആനുകൂല്യമോ തൊഴിലുടമ നല്‍കണം. തൊഴില്‍ സമയം ആനുകൂല്യങ്ങള്‍ എന്നിവയില്‍ സൗദി തൊഴില്‍ നിയമത്തിലെ 98ാം അനുഛേദം പാലിക്കണമെന്നും മന്ത്രാലയം ഉണര്‍ത്തി.