സൗദിയില്‍ നിന്നും ബാങ്കുകള്‍ വഴി പണമയക്കുന്ന തുകക്ക് വാറ്റ് ബാധകം

0 second read

റിയാദ്: ഇനി മുതല്‍ ബാങ്കുകള്‍ വഴി അയയ്ക്കുന്ന തുകയുടെ റെമിറ്റന്‍സ് ഫീസിന് വാറ്റ് ബാധകമാകുന്നു. അടുത്ത ജനുവരി ഒന്നു മുതല്‍ അഞ്ചു ശതമാനമായിരിക്കും വാറ്റ്. റെമിറ്റന്‍സ് ഫീസ് അടക്കം ബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങള്‍ക്കു മൂല്യവര്‍ദ്ധിത നികുതി ബാധകമായിരിക്കുമെന്നാണു സൗദി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അതേ സമയം വായ്പയ്ക്കുള്ള പലിശ, വായ്പാ ഫീസ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ഈടാക്കുന്ന അധികതുക, ക്യാഷ് ഇടപാടുകള്‍, ബോണ്ട് ഇടപാടുകള്‍, കറന്റ് അക്കൗണ്ട്, സേവിങ് അക്കൗണ്ട് എന്നിവ അടക്കമുള്ള ബാങ്കിങ് സേവനങ്ങള്‍ക്കു വാറ്റ് ബാധകമല്ല.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…