ജിദ്ദ: ഉംറ തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിക്കുകയും നാല്‍പ്പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഏഷ്യന്‍ വംശജരായ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടതെങ്കിലും ഇവരുടെ രാജ്യം വ്യക്തമല്ല. മക്ക – മദീന ഹിജ്റ പാതയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്.
മക്കയില്‍ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന തീര്‍ഥാടകരുടെ ബസ് ട്രെയിലറില്‍ ചെന്നിടിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി റെഡ് ക്രസന്റ് വക്താവ് ഖാലിദ് അല്‍സഹ്ലി അറിയിച്ചു. ഇവരില്‍ പന്ത്രണ്ടു പേരൊഴിച്ച് മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ലെന്നും വക്താവ് വ്യക്തമാക്കി.