റിയാദ്: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍കമ്മിറ്റി കൗണ്‍സില്‍ അംഗവും പത്തനംതിട്ട ജില്ലാ കമ്മറ്റി ഭാരവാഹിയുമായ റെജിമാമ്മന്‍ കടമ്പനാടിന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. മലസ് ഭാരത് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമത്തില്‍ ജില്ലാപ്രസിഡന്റ് കെ.കെ.തോമസ് അദ്ധ്യക്ഷതവഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. തോമസ് ജോര്‍ജ്ജ് ആമുഖ പ്രസംഗം നടത്തി. അബ്ദുല്ല വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
സിഞ്ചു റാന്നി, സജ്ജാദ്ഖാന്‍, യഹ്യ കൊടുങ്ങല്ലൂര്‍, ജമാല്‍ചോറ്റി, ഷുക്കൂര്‍ ആലുവ, സുരേഷ്ശങ്കര്‍, സലാംതെന്നല, സുരേഷ് ബാബു, സലീം പള്ളിയില്‍, നൗഷാദ് വെട്ടിയാര്‍, ജോണ്‍സന്‍ എറണാകുളം, സുലൈമാന്‍ പാലക്കാട് എന്നിവര്‍ സംസാരിച്ചു. നന്ദകുമാര്‍, മാത്യു പന്തളം, ബാബുക്കുട്ടി, മുഹമ്മദ് ഖാന്‍, സുനില്‍ വി, കോട്ടയം ജോര്‍ജ്ജ്, ഉനൈസ് പത്തനംതിട്ട, സനു പി.സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കി. പി. എസ് സാമുവേല്‍ സ്വാഗതവും ജോസ് പമ്പാവാലി നന്ദിയും പറഞ്ഞു. കാശ്മീരിലെ കഠ്‌വയില്‍ പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മെഴുകുതിരി ദീപം കൊളുത്തി പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു.