റിയാദ്: മന്ത്രി ശശീന്ദ്രന്റെ കേസ് കോംപ്രമൈസ് ചെയ്തതുപോലെ നടിയെ അക്രമിച്ച കേസും ഒത്തുതീര്‍പ്പാകാനാണ് സാധ്യതയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യൂ. മനുഷ്യതമുളള ആര്‍ക്കും ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവലുളളതെന്നും റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ അദ്ദേഹം പറഞ്ഞു.
എല്ലാവരും കോംപ്രമൈസ് ചെയ്യുന്ന കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ദിലീപ് കുറ്റക്കാരനാണോ എന്ന് പറയാനാവില്ല. അത് കോടതിയാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ ഇരയായ നടി കോംപ്രമൈസ് ചെയ്യില്ലെന്നും ജോയ് മാത്യു പറഞ്ഞു.
മുസ്ലിം ലീഗിലും കോണ്‍ഗ്രസിലും പുരോഗമനപരമായി ചിന്തിക്കുന്ന ധാരാളം യുവാക്കളുണ്ട്. മനുഷ്യ നന്മക്കുവേണ്ടി നിലകൊളളുന്നതെല്ലാംഇടത് പക്ഷമാണെന്നും ജോയ് മാത്യു പറഞ്ഞു.
നിയമ നിര്‍മാണ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ തിരിച്ച് വിളിക്കാന്‍ അവകാശം ലഭിക്കണം. അപ്പോള്‍ മാത്രമേ അഴിമതി കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയു. നിലവില്‍ അഴിമതി ജനങ്ങള്‍ അംഗീകരിച്ച സ്ഥിതിയാംുളളത്.
ഒരു പാര്‍ട്ടിക്ക് മേല്‍കൈ ഉളളിടത്തെല്ലാം ഫാസിസം ഉണ്ട്. വര്‍ഗീയത ഇന്ത്യയെ അടിമുടി ഗ്രസിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോയ് മാത്യുവന് മീഡിയാ ഫോറം പ്രസിഡന്റ് നജിം കൊച്ചുകലുങ്ക് ഉപഹാരം സമ്മാനിച്ചു. ഷംനാദ് കരുനാഗപ്പളളി സ്വാഗതവും സുലൈമാന്‍ ഊരകം നന്ദിയും പറഞ്ഞു.