പത്തനംതിട്ട(ഏനാത്ത്) :ജീവിത മാര്‍ഗമായ പശുക്കളിലൊന്ന് വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായതോടെ ക്ഷീര കര്ഷകന് സങ്കടത്തിലായി. ജീവന് രക്ഷിക്കാന്‍ രാവും പകലും പറമ്പില്‍ പശുവിന് കാവലിരിക്കുകയാണ് ജയ മന്ദിരത്തില്‍ അനില്‍. ആറു മാസം ഗര്‍ഭിണിയായ പശുവിനെയാണ് വാഹനം ഇടിച്ചത്. കഴിഞ്ഞ 11 ന് പെട്രോള്‍ പമ്പിനു സമീപം റോഡരികിലൂടെ പശു നടന്നു നീങ്ങുമ്പോഴാണ് മിനി ലോറി ഇടിച്ചത്. വെറ്ററിനറി വിദഗ്ധര്‍ എത്തി എക്സ്റേ പരിശോധന ഉള്‍പ്പെടെ നടത്തി. മുതുകു ഭാഗത്ത് സാരമായി പരുക്കേറ്റതിനാല്‍ പശുവിന് നില്ക്കാന് കഴിയുന്നില്ല. ഇത് പശുവിനൊപ്പം കുട്ടിയുടെയും ജീവന് അപകടത്തിലാക്കുന്നു. …