മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയെ ‘ഊഞ്ഞാലാട്ടി’ മന്ത്രി റിയാസ്

17 second read

തിരുവനന്തപുരം: എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുടുംബചിത്രം വൈറലാകുന്നു. ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണു മന്ത്രി പങ്കുവച്ചത്. ഓണത്തിന്റെ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍, പൂക്കള്‍ കോര്‍ത്ത ഊഞ്ഞാലിലാണു വീണ ഇരിക്കുന്നത്. റിയാസ് തൊട്ടുപിന്നില്‍ നില്‍ക്കുന്നതുമാണു ചിത്രം.

റിയാസും വീണയും നീല തീമിലുള്ള പുതുവസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. മുണ്ടും ഷര്‍ട്ടുമാണു റിയാസിന്റെ വേഷം. നീലയും മഞ്ഞയും ചുവപ്പും നിറങ്ങള്‍ ചേരുന്ന സാരിയാണു വീണ ധരിച്ചിട്ടുള്ളത്. ഇരുവരും സന്തോഷത്തോടെ ചിരിക്കുന്ന മനോഹര ചിത്രത്തിനൊപ്പം ‘ഓണാശംസകള്‍’ എന്നും എഴുതിയിട്ടുണ്ട്. മന്ത്രിമാരും എംഎല്‍എമാരും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും ഫോട്ടോയ്ക്കു താഴെ മന്ത്രികുടുംബത്തിന് ആശംസകള്‍ അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …