മിനിമം കൂലി വര്‍ദ്ധനവ് സ്വകാര്യ മേഖല തകരുമോ?

18 second read

കൊല്ലം :മിനിമം കൂലി പുതുക്കി നിശ്ചയിക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ അല്ലാതെ സ്വകാര്യ മേഖലയില്‍ കൂടി കശുവണ്ടി വ്യവസായം നിലനില്‍ക്കണോ എന്നുകൂടി ചിന്തിച്ചു വേണം ഗവണ്‍മെന്റ് പ്രതിനിധികളും യൂണിയന്‍ പ്രതിനിധികളും ഗവണ്‍മെന്റും കൂലി തീരുമാനമെടുക്കാന്‍ എന്ന് സ്വകാര്യ കശുവണ്ടി മേഖലയിലെ മുതലാളിമാര്‍. എക്‌സ്‌പോര്‍ട്ട് മാര്‍ക്കറ്റിലെ പരിപ്പിന്റെ വിലയില്‍ നിന്നും തോട്ടണ്ടിയുടെ വില കഴിച്ചുള്ളതാണ് തൊഴിലാളികളുടെ കൂലിയും ബാങ്ക് പലിശയും മറ്റ് പ്രവര്‍ത്തന ചിലവുകളും ലാഭവും. ഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കി കാഷ്യു കോര്‍പ്പറേഷനെയും കാപ്പക്‌സിന്റെയും ഫാക്ടറികള്‍ നിലനിര്‍ത്തുന്നതുപോലെ സ്വകാര്യമേഖലയെ ആരും സഹായിക്കാന്‍ ഇല്ല എന്ന കാര്യം മറന്നുള്ള കൂലി പുനര്‍നിര്‍ണയം ആയാല്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ മേഖലയിലെ 50% ഫാക്ടറികള്‍ കൂടി അടച്ച് പൂട്ടുന്ന അവസ്ഥയിലേക്ക് പോകും.

അതിലൂടെ ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികളെ. വീണ്ടും കുടി വറപ്പ്‌ജോലിയിലേക്ക് തള്ളി വിടേണ്ടി വരികയും ബാങ്കുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം താങ്ങേണ്ടി വരികയും ചെയ്യും. ഒരു ചാക്ക് തോട്ടണ്ടിയുടെ ബോര്‍മപരിപ്പ് എടുത്ത് എല്ലാ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ പ്രോസസ് ചെയ്തു നോക്കിയാല്‍ കശുവണ്ടി വ്യവസായത്തിന്റെ നഷ്ടവും ലാഭവും മനസ്സിലാക്കാന്‍ സാധിക്കും .സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാഷ്യൂ കോര്‍പ്പറേഷന്റെയും കാപ്പക്‌സിന്റെയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റും ഗവണ്‍മെന്റ് സഹായവും കൂടി പരിശോധിക്കപ്പെടേണ്ടതാണ് .കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് കശുവണ്ടി വ്യവസായത്തിലൂടെ ബാങ്കുകള്‍ക്ക് ഉണ്ടായ നഷ്ടം എത്ര കോടി രൂപയാണെന്ന് ഗവണ്‍മെന്റിന്റെ കണക്ക് പരിശോധിക്കപ്പെടേണ്ടതാണ്. ഇതുമൂലം ഒരു ബാങ്കുകള്‍ പോലും കശുവണ്ടി വ്യവസായത്തിന് പുതിയതായി ഒരു വായ്പ പോലും അനുവദിക്കുന്നില്ല നിലവില്‍ പതിമൂന്നര ശതമാനം വരെ പലിശയിടാക്കുന്നു CGTMSMY സ്‌കീം കശുവണ്ടി വ്യവസായത്തിന് അനുവദിച്ചു തരാത്ത അവസ്ഥയാണ്

തൊഴിലാളിക്ക് ജീവിത നിലവാരത്തിനനുസരിച്ച് കൂലി ലഭിക്കുന്നത് വളരെ നല്ല കാര്യമാണ് അത് ഈ വ്യവസായത്തില്‍ നിന്നും ലഭിക്കാന്‍ ഉള്ള സാധ്യത ഇല്ല അല്ലാത്തപക്ഷം ഗവണ്‍മെന്റ് 100% വ്യവസായത്തെ ഏറ്റെടുക്കണം സ്ഥലം വാങ്ങി ബാങ്ക് ലോണ്‍ എടുത്ത് കെട്ടിടങ്ങള്‍ ഉണ്ടാക്കി സ്ഥാപനം പ്രവര്‍ത്തിക്കുന്നവരുടെ നഷ്ടം ഗവണ്‍മെന്റ് ഏറ്റെടുത്ത് തൊഴിലാളികളെയും സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകളെയും സംരക്ഷിക്കണം.

മിന്നുന്നത് എല്ലാം പൊന്ന് അല്ല.

കഴിഞ്ഞ 8 വര്‍ഷത്തിനു മുമ്പ് നിലവില്‍ ഉണ്ടായിരുന്ന കൂലിയുടെ 40% വര്‍ദ്ധനവ് ഒറ്റയടിക്ക് അടിച്ച് ഏല്‍പ്പിച്ചതിനാല്‍ ആണ് കേരളത്തില്‍ കശുവണ്ടി വ്യവസായം തകരാന്‍ ഉണ്ടായ പ്രധാന കാരണം അതുവരെ കേരളത്തിലെ കൊല്ലം ജില്ലക്കാര്‍ നിയന്ത്രിച്ചു കൊണ്ടിരുന്ന വലിയ ഒരു വ്യവസായം വിയറ്റ്‌നാം, ചൈന, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇന്ത്യയിലെ തമിഴ്‌നാട്,കര്‍ണാടകം, ബംഗാള്‍, ഗുജറാത്ത് ,മഹാരാഷ്ട്ര ,പഞ്ചാബ് തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് പിടിച്ചെടുത്തു.

കുറഞ്ഞ കൂലിക്ക് അവര്‍ കശുവണ്ടി പ്രോസസ് ചെയ്ത് എക്‌സ്‌പോര്‍ട്ട് വിപണിയില്‍ വിറ്റ് കേരളത്തിന്റെ ആധിപത്യം തകര്‍ത്തു കൊല്ലത്തെ വ്യവസായികള്‍ ഭൂരിപക്ഷവും മാപ്പലായി കേരളത്തിലെ പ്രധാനപ്പെട്ട ബാങ്കുകളുടെ ലോണ്‍ കുടിശ്ശിക 2000 കോടി മുതല്‍ 3000 കോടി വരെ ആകാം വ്യക്തമായ കണക്കുകള്‍ ബാങ്കുകളുടെ മേല്‍ അധികാരികളില്‍ നിന്നും ലഭിക്കും.

ഇതിനെല്ലാം മൂകസാക്ഷിയായി കാഷ്യു കോര്‍പ്പറേഷന്റെയും കാപ്പക്‌സിന്റെയും 30 ഓളം ഫാക്ടറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഈ 30 സ്ഥാപനങ്ങളില്‍ കൂടി കഴിഞ്ഞ 8 വര്‍ഷമായി എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട് അതോ ഒരു വര്‍ഷമെങ്കിലും ലാഭം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് എല്ലാ വര്‍ഷവും നല്‍കുന്ന ഓഡിറ്റ് ബാലന്‍സ് ഷീറ്റ് കണക്കുകള്‍ പരിശോധിക്കണം 8 കൊല്ലമായി പരമാവധി 10000 തൊഴിലാളികള്‍ക്ക് ജോലി ചെയ്യുന്നതിന് തോട്ടണ്ടി വാങ്ങാനും ബോണസ് കൊടുക്കാനും ആയി എത്ര കോടി രൂപ ഗ്രാന്‍ഡ് അനുവദിച്ചിട്ടുണ്ട് എന്ന് രേഖാമൂലം വ്യക്തമാക്കിയാല്‍ കൊള്ളാം.

ഇതില്‍ എത്രയോ ഇരട്ടി തൊഴിലാളികള്‍ക്ക് അത്താണി ആയിരുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെയും അതിന്റെ ഉടമകളുടെയും അവസ്ഥ എന്തായി എന്നുകൂടി പഠന വിധേയമാക്കണം ഇതിന് കാരണം എന്താണ് ഇത് ഒരു മാനുഫാക്ചറിങ് മേഖല അല്ല ഒരു ഉല്‍പ്പന്നം ഉണ്ടാക്കി ഇഷ്ടമുള്ള വില ഇട്ടു പരസ്യം നല്‍കി ജനങ്ങളില്‍ എത്തിച്ച് ലാഭം കൊയ്യാന്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന തോട്ടണ്ടി തല്ലി പൊട്ടിച്ച് പരിപ്പ് ആക്കി വിദേശ വിപണിയിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യലാണ് പ്രധാന ജോലി പിളര്‍പ്പ് ഐറ്റംസ് ഡല്‍ഹി ഗുജറാത്ത് പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്ക് കയറ്റിവിട്ടുകൊണ്ടിരുന്നത്. ആ സംസ്ഥാനങ്ങളില്‍ പ്രോസസിംഗ് തുടങ്ങിയത് മൂലവും മറ്റ് രാജ്യങ്ങളില്‍ നിന്ന് വിലകുറച്ച് ഇമ്പോര്‍ട്ട് വന്നത് മൂലവും കേരളത്തിന്റെ കശുവണ്ടി പിളര്‍പ്പ് ഐറ്റംസ് വിലകുറച്ച് വില്‍ക്കേണ്ടി വരുന്നു ഇതെല്ലാം അടിക്കടി കശുവണ്ടി വ്യവസായം നടത്തിക്കൊണ്ടിരിക്കുന്നവര്‍ എല്ലാം ബാങ്കുകളെ ബാധ്യത ഏല്‍പ്പിച്ച സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച് തൊഴിലാളികള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി.

വ്യവസായം ഉപേക്ഷിച്ച് പാപ്പരാകേണ്ട അവസ്ഥ വന്നു. ഇതിനെക്കുറിച്ച് ഒരു പഠനവും ഗവണ്‍മെന്റ് ലെവലിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പഠിക്കാന്‍ ശ്രമിച്ചില്ല. കശുവണ്ടി പരിപ്പിന് മൂല്യ വര്‍ദ്ധിത ഐറ്റം ആക്കി വ്യാവസായിക അടിസ്ഥാനത്തില്‍ ആക്കുന്നതില്‍ നല്ല രീതിയില്‍ ആരും തന്നെ വിജയിച്ചിട്ടില്ല അതാത് സമയങ്ങളില്‍ കിട്ടുന്ന വിലയ്ക്ക് കശുവണ്ടി പരിപ്പ് വില്‍ക്കേണ്ടി വരുന്നു. തോട്ടണ്ടി വിപണിയില്‍ 2023 ഏപ്രില്‍ മുന്നില്‍ വരെ വിദേശ രാജ്യങ്ങളെ മറയാക്കി ഷെയര്‍ ബ്രോക്കിങ് രീതിയില്‍ വില കൂട്ടിയും കുറച്ചും വന്‍കിട ഇമ്പോര്‍ട്ടര്‍മാര്‍ തഴച്ച് വളര്‍ന്നു 2023 മാര്‍ച്ച് ഏപ്രില്‍ മാസത്തെ വ്യവസായങ്ങളുടെ നഷ്ടം വാങ്ങിയ തോട്ടണ്ടിയുടെ അഞ്ചില്‍ ഒരു ഭാഗം ആണ് (125 രൂപയ്ക്ക് വാങ്ങിയതോടെ 100 രൂപയ്ക്ക് പ്രോസസ് ചെയ്ത് നില്‍ക്കേണ്ടി വന്നു )ഇതിനെല്ലാം മൂകസാക്ഷിയായി ഗവണ്‍മെന്റിന്റെ അധീനതയിലുള്ള 30 ഫാക്ടറികള്‍ ഉണ്ട് അവയുടെ കണക്ക് പരിശോധിക്കാന്‍ തയ്യാറാകണം ഈ കണക്കുകള്‍ തൊഴിലാളിക്ക് വേണ്ടി മാത്രം ബാധിക്കുന്നതും തൊഴില്‍ ഉടമകള്‍ ഉടമയുടെ ബാങ്ക് ബാധ്യത എന്താണ് എന്ന് അറിയാന്‍ ശ്രമിക്കാത്തതും ” പുക അല്ലാത്തത് എല്ലാം രൂപയാണ് ”എന്ന് പറഞ്ഞ് വ്യവസായത്തെ മറ്റു രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കാന്‍ ശ്രമിക്കുന്നവരെ എങ്ങനെ ആര്‍ക്ക് പറഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കും എന്ന് അറിയില്ല. തൊഴിലാളികളുടെ മുന്നില്‍ കയ്യടി കിട്ടുന്നത് കൊണ്ട് മാത്രം വ്യവസായ അന്തരീക്ഷം ആകില്ല എല്ലാ യൂണിയന്‍ പ്രതിനിധികളും കൂടി സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കോര്‍പ്പറേഷന്റെയും പ്രവര്‍ത്തനത്തെ കുറിച്ചും പ്രവര്‍ത്തന ലാഭ നഷ്ടങ്ങളെ കുറിച്ചും പഠിക്കണം.

ലാഭത്തില്‍ പ്രവര്‍ത്തിപ്പിച്ച് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയും ആനുകൂല്യങ്ങളും എങ്ങനെ ഇതില്‍ നിന്നും ഉണ്ടാക്കി കൊടുക്കാം എന്ന് പഠന റിപ്പോര്‍ട്ട് തയ്യാറാക്കണം

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …