അടൂര്‍: നാടിന്റെ സമഗ്രവികസനത്തിന് കേബിള്‍ ടി.വി. മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശിക ചാനലുകളുടെ പ്രസക്തി വളരെ വലുതാണെന്ന് അടൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ ഉമ്മന്‍ തോമസ് പറഞ്ഞു. കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന് സി.ഒ.എ അടൂര്‍ മേഖല സമ്മേളനം അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റ് ശക്തികളെ അതിജീവിച്ച് കാല്‍നൂറ്റാണ്ടു കൊണ്ട് സി.ഒ.എ നേടിയ വളര്‍ച്ച മാതൃകാപരാമണെന്നും അദ്ദേഹം പറഞ്ഞു. സി.ഒ.എ അടൂര്‍ മേഖലാ പ്രസിഡന്റ് സതീഷ്കുമാര്‍ അദ്ധ്യഷനായിരുന്നു. മേഖലാ സെക്രട്ടറി സുരേഷ് ബാബു സ്വാഗതം …