തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കൊണ്ട് യുഡിഎഫിനെ ഒരു ചുക്കും ചെയ്യാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ തകര്‍ക്കാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹമാണ്. ഉമ്മന്‍ചാണ്ടിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ പിന്നോട്ട് പോയില്ലേ. ഇതൊന്നും കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിയായി തുടരാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും ചെന്നിത്തല ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.