അടൂര്‍: നാടിന്റെ സമഗ്രവികസനത്തിന് കേബിള്‍ ടി.വി. മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശിക ചാനലുകളുടെ പ്രസക്തി വളരെ വലുതാണെന്ന് അടൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ ഉമ്മന്‍ തോമസ് പറഞ്ഞു. കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സി.ഒ.എ അടൂര്‍ മേഖല സമ്മേളനം അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റ് ശക്തികളെ അതിജീവിച്ച് കാല്‍നൂറ്റാണ്ടു കൊണ്ട് സി.ഒ.എ നേടിയ വളര്‍ച്ച മാതൃകാപരാമണെന്നും അദ്ദേഹം പറഞ്ഞു. സി.ഒ.എ അടൂര്‍ മേഖലാ പ്രസിഡന്റ് സതീഷ്‌കുമാര്‍ അദ്ധ്യഷനായിരുന്നു. മേഖലാ സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
മേഖലാ പ്രസിഡന്റ് സതീഷ്‌കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടിക്ക് തുടക്കമായത്. സി.ഒ.എ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം ലതീഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്സ്. ഇ.ബി. അടൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ഷാജി. ആര്‍. മുഖ്യാതിഥിയായിരുന്നു. തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനത്തില്‍ സി.ഒ.എ. അടൂര്‍ മേഖല സെക്രട്ടറി സുരേഷ് ബാബു മേഖല റിപ്പോര്‍ട്ടും, പത്തനംതിട്ട ജില്ലാ സെക്രട്ടറിയും എം.സി. ടി.വി. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അജിഫിലിപ്പ് ജില്ലാ റിപ്പോര്‍ട്ടും, സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം ലതീഷ്‌കുമാര്‍ സംസ്ഥാന റിപ്പോര്‍ട്ടും, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഷാജന്‍ നായര്‍ കെ.സി.സി. എല്‍. റിപ്പോര്‍ട്ടും, തോമസ് ചാക്കോ കെ.സി.ബി.എല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കുടുംബസംഗമം സി.ഒ.എ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു. എം.സി. ടി.വി ഡയറക്ടര്‍ ബോര്‍ഡ് അംഗം സുഭാഷ് .റ്റി, സി.ഒ.എ.റാന്നി മേഖല പ്രസിഡന്റ് മനോജ്, പത്തനംതിട്ട മേഖലാ സെക്രട്ടറി വിനോദ്, അടൂര്‍ മേഖലാ ട്രഷറര്‍ അനില്‍ കുമാര്‍ അംഗങ്ങളായ സോമശേഖരകുറുപ്പ്, കെ.ബി. ഷാജി, ശൈലേന്ദ്രകുമാര്‍, ഷാജഹാന്‍, ജെയ്‌സണ്‍, അജിത്കുമാര്‍, ജഗദീഷ്, ഗോപിനാഥകുറുപ്പ് ബാലകൃഷ്ണപിളള എന്നിവര്‍ സംസാരിച്ചു…