കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കോവിഡിന് മുന്പുണ്ടായിരുന്നതിന്റെ പകുതിപോലും എത്തിയില്ല. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍വീസിന് അനുമതി കാത്തിരിക്കുകയാണ് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്. നിലവില്‍ പ്രതിദിനം 10000 പേരാണ് കുവൈത്തില്‍ വിമാനമിറങ്ങുന്നത്. 40 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് രണ്ടാംഘട്ടത്തില്‍ 200 വിമാനങ്ങളിലായി പ്രതിദിനം 20000 പേരെ എത്തിക്കാനാണ് നീക്കം. അപ്പോഴും പ്രവര്‍ത്തനം 60% തികയില്ല. മൂന്നാംഘട്ടത്തില്‍ 300 വിമാനങ്ങളും 30000 യാത്രക്കാരുമെന്ന ലക്ഷ്യം പ്രാദേശികമായും രാജ്യാന്തരതലത്തിലും കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പരിഗണിച്ചുള്ളതുമാകും.