കുവൈത്തില്‍ സന്ദര്‍ശക വീസ അനുവദിക്കുന്നത് ഒക്ടോബറില്‍ പുനരാരംഭിച്ചേക്കും

17 second read

കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക വീസ അനുവദിക്കുന്നത് ഒക്ടോബറില്‍ പുനരാരംഭിച്ചേക്കും. കര്‍ശനമായ ആരോഗ്യ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി എല്ലാതരം സന്ദര്‍ശക വീസകളും നല്‍കാന്‍ തീരുമാനമുണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രാലായത്തിന്റെനിഗമനം.

കോവിഡ് പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷമായി കുടുംബ, വാണിജ്യ, വിനോദസഞ്ചാര സന്ദര്‍ശക വീസകളൊന്നും നല്‍കുന്നില്ല. രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ സന്ദര്‍ശക വീസ നല്‍കുന്നതിനുള്ള നിയന്ത്രണവും ഒഴിവാക്കാമെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്.

നിലവില്‍ വളരെ പരിമിതമായ രീതിയിലാണ് സന്ദര്‍ശക വീസ നല്‍കിയിരുന്നത്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ അനുമതിക്ക് വിധേയരായി ആരോഗ്യമേഖലയിലെ ജീവനക്കാരുടെയും ചില വിഭാഗം പ്രഫഷനലുകളുടെയും അടുത്ത ബന്ധുക്കള്‍ക്ക് സന്ദര്‍ശക വീസ അനുവദിച്ചിരുന്നു. വളരെ പരിമിതമായ തോതിലാണെങ്കിലും മന്ത്രിസഭാ സമിതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു അത്.

അതേസമയം താമസാനുമതി രേഖാ നിയമം ലംഘിച്ച് ഒന്നരലക്ഷത്തോളം വിദേശികള്‍ കുവൈത്തില്‍ കഴിയുന്നതായി കണക്കാക്കുന്നു. മിക്ക രാജ്യങ്ങളുമായി ബന്ധപ്പെട്ട വിമാന സര്‍വീസ് പുനരാരംഭിക്കുകയും വിമാനത്താവളം പ്രവര്‍ത്തനം സാധാരണ ഗതിയിലേയ്ക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ഇഖാമ നിയമലംഘകര്‍ക്ക് രാജ്യത്ത് തുടരുന്നതിന് ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ നിലപാട്.

അത്തരക്കാരെ പിടികൂടി നാടുകടത്തുന്ന നടപടി സ്വീകരിക്കും. കൊറോണ സാഹചര്യത്തില്‍ വിമാനത്താവളം അടച്ചിട്ടതു കാരണം കുവൈത്തില്‍ തിരിച്ചെത്താകാതെ 39,0000 വിദേശികളുടെ ഇഖാമ റദ്ദായതായും കണക്കാക്കുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …