ഇന്ത്യ-കുവൈത്ത് സൗഹൃദത്തിന്റെ തെളിമ: കുവൈത്തിലെ റോഡുകളില്‍ മൂന്നാഴ്ച്ചക്കാലം വര്‍ണം വിതറും

18 second read

കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് സൗഹൃദത്തിന്റെ തെളിമ കുവൈത്തിലെ റോഡുകളില്‍ മൂന്നാഴ്ച്ചക്കാലം വര്‍ണം വിതറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന കെജിഎല്‍ കമ്പനിയുടെ ബസുകളുടെ പിറകുവശം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന അക്ഷരങ്ങളും ചിത്രങ്ങളുമാകും. അതുമായി ബസുകള്‍ കുവൈത്തിന്റെ വിവിധ റൂട്ടുകളിലുണ്ടാകും.രാജ്യങ്ങള്‍ തമ്മിലുള്ള സഹൃദത്തിന് മിഴിവേകാന്‍ ഇന്ത്യന്‍ എംബസിയാണു വേറിട്ടവഴി തുറന്നത്.

പരസ്യം പതിച്ച ബസുകള്‍ എംബസി പരിസരത്തു സ്ഥാനപതി സിബി ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്തു. വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ വിദേശ മാധ്യമ വിഭാഗം ഡയറക്ടര്‍ മസാന്‍ അല്‍ അന്‍സാരി, ഇന്ത്യന്‍ സമൂഹ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …