ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിങ് ചതിയില്‍ പെടരുതെന്ന് എയര്‍ ഇന്ത്യ മുന്നറിയിപ്പ്

18 second read

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിങ് ചതിയില്‍ പെടരുതെന്ന് എയര്‍ ഇന്ത്യ മുന്നറിയിപ്പ്. ഇന്ത്യ-കുവൈത്ത് റൂട്ടില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ബുക്കിങ് ആരംഭിച്ചിട്ടില്ല.

ബുക്കിങ് ആരംഭിക്കുന്നതിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും അനുമതി കാത്തിരിക്കുകയാണ്. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. അതിനിടെ വ്യാജ ബുക്കിങ് അറിയിപ്പുകളില്‍ വീഴരുതെന്ന് ട്രാവല്‍ ഏജന്റുമാരോടും യാത്രക്കാരോടും എയര്‍ ഇന്ത്യ അഭ്യര്‍ഥിച്ചു.

അതേസമയം ജസീറ എയര്‍വേയ്‌സ് ബുക്കിങ് തുടരുന്നുണ്ട്. അവരുടെ വെബ്‌സൈറ്റ് വിവരം അനുസരിച്ച് ഈ മാസം ലഭിക്കുന്ന കുറഞ്ഞ നിരക്ക് 127808.00 രൂപയാണ്. ചില ദിവസങ്ങളില്‍ നിരക്ക് 217058.00 എന്നും സൈറ്റില്‍ കാണിക്കുന്നു. കുവൈത്ത് എയര്‍വേയ്‌സ്, ഇന്‍ഡിഗോ വിമാനങ്ങളും കുവൈത്തിലേക്ക് നേരിട്ടുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …