കുവൈത്ത് സിറ്റി: അല്‍ ലിയാഹ് റോഡില്‍ രണ്ടു ബസുകള്‍ കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു. 15പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോജിസ്റ്റിക് കമ്പനിയിലെ വിദേശ തൊഴിലാളികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസുകള്‍ക്ക് തീപിടിച്ചതായും അഗ്നിശമന വിഭാഗം അറിയിച്ചു. 13പേരെ ആംബുലന്‍സിലും രണ്ടു പേരെ എയര്‍ ആംബുലന്‍സിലുമാണ് ആശുപത്രികളിലേക്ക് മാറ്റിയത്.